റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് റാലികളും പൊതുയോഗങ്ങളും ഉണ്ടാവില്ല

May 1, 2021 - 11:43 am

തിരുവനന്തപുരം: കോവിഡ് നിയന്ത്രണം ഉളളതിനാല്‍ സംസ്ഥാനത്ത് മെയ്ദിന റാലികളോ പൊതുയോഗങ്ങളോ ഉണ്ടാവില്ല. തൊഴിലിടങ്ങളിലും പ്രധാന കവലകളിലും പതാക ഉയര്‍ത്തി മെയ്ദിനാഘോഷം നടത്താന്‍ ട്രെയ്ഡ് യൂണിയന്‍ സംഘടനാ നേതൃത്വം തീരുമാനിച്ചു. സിഐടിയുവിന്റെ എല്ലാ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ജില്ലാ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തുമെന്ന് സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം ഓണ്‍ലൈന്‍വഴി മെയ്ദിന സന്ദേശം നല്‍കും.

ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് പതാക ഉയര്‍ത്തും. പതാക ഉയര്‍ത്തുന്ന കേന്ദ്രങ്ങളില്‍ ഐഎന്‍ ടിയുസി പ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോവിഡ് പ്രതിരോധ ഐക്യദാര്‍ഢ്യ പ്രതിജ്ഞ എടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അറിയിച്ചു.

ആള്‍ക്കൂട്ടം ഒവിവാക്കിയിയുളള പരിപാടികളാണ് നിശ്ചയിച്ചിട്ടുളളതെന്ന് എഐടിയുസിയും അറിയിച്ചു. സംഘടനയില്‍ അംഗങ്ങളായിട്ടുളളവരുടെ വീടുകളിലും ഓഫീസുകള്‍ കേന്ദ്രീകരിച്ചും പതാക ഉയര്‍ത്തി മെയ്ദിന സന്ദേശം നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *