റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദയംപേരൂര്‍ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി

May 1, 2021 - 9:34 am

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായതോടെ സമ്പൂര്‍ണ ലോക്ഡൗണിന്റെ പ്രതീതിയിലായി. പഞ്ചായത്തിലെ സ്ഥാപനങ്ങള്‍ 5 മണിവരെമാത്രമേ പ്രവര്‍ത്തിക്കുകയുളളു. വാര്‍ഡിന് മുമ്പില്‍ പോലീസ് പോസ്റ്റ് സ്ഥാപിച്ച് കാവലുണ്ട്. എങ്കിലും ആവശ്യത്തിനുളള പോലീസ് സാന്നിദ്ധ്യം ഉറപ്പിക്കാന്‍ വേണ്ടത്ര പോലീസില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

സ്റ്റേഷൻ വാഹനത്തിലും സ്വന്തം ഇരുചക്ര വാഹനങ്ങളിലുമായി പോലീസ് പട്രോളിംഗശക്തമാക്കിയിട്ടുണ്ട്. ആശ്രയമില്ലാത്തവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നതിനും പോലീസ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നു. രോഗബാധയില്ലാത്ത വീടുകളില്‍ നിന്നുളള ജോലിക്കാര്‍ക്കുമാത്രമേ പുറത്തുപോകാന്‍ പോലീസ് അനുമതിയുളളു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *