റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വ്യാപനം : എറണാകുളത്ത് സമ്പൂര്‍ണ നിയന്ത്രണം

May 1, 2021 - 10:09 am

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം . ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം..

മാര്‍ക്കറ്റുകളില്‍ പകുതി അടച്ചിടും. കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണം കൂടുതല്‍ ശക്തമായി നടപ്പാക്കും. അഗ്നിശമന സേന, നാവികസേന എന്നിവരുടെ സഹകരണത്തോടെ സകൂടുതല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കും. വാര്‍ഡുതല ജാഗ്രതാ നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു. 30.4.2021 ല്‍ ജില്ലയില്‍ 4642പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 49866 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *