ചെന്നൈ: നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരമായ ജ്വാലഗുട്ടയും വിവാഹിതരായി. രണ്ടു വർഷം മുമ്പായിരുന്നു ഇവരുടെ പ്രണയം പരസ്യമാക്കിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. ഹൈദരാബാദിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ഈ വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്.
ബാഡ്മിന്റൺ താരം ചേതൻ ആനന്ദിനെയായിരുന്നു ജ്വാല മുൻപ് വിവാഹം ചെയ്തിരുന്നെങ്കിലും 2011 ൽ ഇരുവരും വേർപിരിയുകയായിരുന്നു. രാക്ഷസൻ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധനേടിയ വിഷ്ണുവും ആദ്യഭാര്യ രജനി നടരാജും വേർപിരിയുന്നത് രാക്ഷസൻ ചിത്രം തിയേറ്ററിൽ ഹിറ്റായി ഓടുന്ന സമയത്താണ്.
