റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുക്കാട് ,തൃക്കൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദ്ദേശം

May 4, 2021 - 10:10 am

പുതുക്കാട്; പുതുക്കാട് പഞ്ചായത്തില്‍ ഇന്നലെ 92 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 92 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളാക്കി. ഇവിടെ കഴിഞ്ഞ ഒരു വര്‍ഷത്തെ കേസുകളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഒരു മാസത്തിലാണ്. ഏപ്രില്‍ മാസത്തില്‍ 318 പേര്‍ക്കാണ് പഞ്ചായത്ത് പരിധിയില്‍ രോഗം ബാധിച്ചത്.

പുതുക്കാട് തൃക്കൂര്‍ പഞ്ചായത്തുകളില്‍ 4.5.2021 മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണ്‍ ആക്കിയ സാഹചര്യത്തില്‍ കല്ലൂര്‍പാടം വഴിയില്‍ വാഹന പരിശോധനക്ക് പോലീസ് പട്രോളിങ്ങ് ഏര്‍പ്പെടുത്തി. പരിശോധനക്ക് സെക്ടറല്‍ മജിസ്‌ട്രേറ്റും പോലീസും നേതൃത്വം നല്‍കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *