റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി

May 4, 2021 - 10:31 am

ന്യൂഡല്‍ഹി: കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. വാഹനത്തിന്റെ ഉടമ മരിച്ചാല്‍ നോമിനിയുടെ പേരിലേക്ക് മാറ്റാവുന്ന വിധത്തിലാണ് ഭേദഗതി വരുത്തിയിട്ടുളളത്. നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്. കൂടാതെ ഉടമ മരിച്ചാല്‍ മുപ്പത് ദിവസത്തിനകം മരണവിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിലുണ്ട്. ഒരിക്കല്‍ നിര്‍ദ്ദേശിച്ച നോമിനിയെ വിവാഹമോചനം, ഭാഗം പിരിയല്‍ പോലെയുളള പ്രത്യേക സാഹചര്യങ്ങളില്‍ മാറ്റാനും വ്യവസ്ഥയുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *