റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

May 5, 2021 - 12:05 pm

ന്യൂഡൽഹി : അന്തരിച്ച മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 05/05/21 ബുധനാഴ്ച ട്വിറ്ററിൽ മലയാളത്തിലാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.

‘മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ദുഖിക്കുന്നു. ശ്രേഷ്ഠമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകൾ ദൂരീകരിക്കാനുള്ള നിരവധി ശ്രമങ്ങൾക്കും അദ്ദേഹം ഓർക്കപ്പെടും’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മലങ്കര മാർത്തോമ്മാ സിറിയൻ സഭയിലെ അംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ കുറിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *