റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തിനകത്ത് സർവ്വീസ് നടത്തുന്ന 12 ട്രെയിനുകളും മൂന്ന് മെമു സർവീസുകളും മെയ് 31 വരെ നിർത്തി വെച്ചു

May 6, 2021 - 9:28 pm

തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തിൽ യാത്രക്കാർ കുറഞ്ഞതിനാൽ സംസ്ഥാനത്തിനകത്ത് സർവ്വീസ് നടത്തുന്ന 12 ട്രെയിനുകളും മൂന്ന് മെമു സർവീസുകളും മെയ് 31 വരെ നിർത്തി വെച്ചു.

കണ്ണൂർ ജനാശതാബ്ദി, വഞ്ചിനാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, പാലരുവി എക്സപ്രസ് തുടങ്ങി 12 ട്രെയിനുകളുടെ  സർവ്വീസാണ് നിർത്തിവെച്ചത്.

കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി അടക്കം പ്രധാന സർവീസുകൾ തുടരും. പ്രധാന അന്തർ സംസ്ഥാന ട്രെയിനുകളും സർവീസ് നടത്തും. 

എന്നാൽ അതേ സമയം കേരളത്തിൽ ലോക്ഡൗൺ കാലയളവിലെ ട്രെയിൻ സർവീസ് തീരുമാനം സർക്കാർ നിദ്ദേശം കിട്ടിയ ശേഷം നടത്തുമെന്നും റെയിൽവേ അറിയിച്ചു. 

റദ്ദാക്കിയ ട്രെയിനുകൾ 

1 എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് (9 മുതൽ 31 വരെ) 

2 കൊച്ചുവേളി- മംഗളൂരു അന്ത്യോദയ (8 മുതൽ) 

3  തിരുനെൽവേലി- പാലക്കാട് പാലരുവി (8 മുതൽ) 

4 തിരുവനന്തപുരം- മംഗളൂരു എക്സ്പ്രസ് (8 മുതൽ)  

5 നാഗർകോവിൽ- മംഗളൂരു ഏറനാട് എക്സ്പ്രസ് (9 മുതൽ)

6 എറണാകുളം- ബാനസവാടി എക്സ്പ്രസ് (9 മുതൽ)

7 എറണാകുളം- ബെംഗളൂരു ഇന്റർസിറ്റി (8 മുതൽ)

8  തിരുവനന്തുപുരം- ഷൊർണൂർ വേണാട് (8 മുതൽ)

9 തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി (9 മുതൽ) 

10  പാലക്കാട്– തിരുച്ചിറപ്പള്ളി എക്സ്പ്രസ് (9 മുതൽ) 

11  തിരുവനന്തപുരം- നിസാമുദ്ദീൻ സ്പെഷൽ (14 മുതൽ)

12  ചെന്നൈ–തിരുവനന്തപുരം സൂപ്പർ (8 മുതൽ 29 വരെ ) 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *