റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമ്പത്തിക തട്ടിപ്പുകസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്‌റ്റില്‍

May 7, 2021 - 11:24 am

ആലപ്പുഴ: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്‌റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസിലാണ്‌ അറസ്‌റ്റ്‌. ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന്‌ ഒരുകോടി രൂപ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌ . 06/05/21 രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്‌. ആലപ്പുഴ സൗത്ത പോലീസാണ്‌ ശ്രീകുമാര്‍ മേനോനെ അറസ്റ്റുചെയ്‌തത്‌. സിനിമ നിര്‍മ്മിക്കാമെന്ന്‌ പറഞ്ഞാണ്‌ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും ഇയാള്‍ പണം വാങ്ങിയത്‌. പലതവണ ബന്ധപ്പെട്ടിട്ടും വിവരം ഒന്നും നല്‍കാന്‍ ശ്രീകുമാര്‍ തയ്യാറായില്ല .ഇതോടെയാണ്‌ ശ്രീകുമാര്‍ ഗ്രൂപ്പ്‌ പരാതി നല്‍കാന്‍ തയ്യാറായത്‌.

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിച്ചിരുന്നുവെങ്കിലും കോടതി അപേക്ഷ തളളി. ഇതോടെയാണ്‌ അറസ്‌റ്റുണ്ടായത്‌. . മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒടിയന്‍ എന്ന ചിത്രത്തിന്‌ പുറമേ നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനാണ്‌ ശ്രീകുമാര്‍ മേനോന്‍. നേരത്തെ നടി മഞ്ചുവാര്യര്‍ നല്‍കിയ പരാതിയില്‍ 2019ല്‍ ഇയാളെ അറസറ്റ്‌ ചെയ്‌തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു മഞ്ചുവിന്റെ പരാതി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *