റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫൈസര്‍വാക്‌സിന്‍ 95 ശതമാനം സംരക്ഷണം നല്‍കുന്നുവെന്ന് പഠനം

May 7, 2021 - 9:49 am

വാഷിംങ്ടണ്‍: പ്രായമായവരില്‍ കോവിഡിനെതിരെ ഫൈസര്‍ വാക്‌സിന്‍ 95 ശതമാനത്തിലധികം സംരക്ഷണം നല്‍ന്നുവെന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു. രോഗലക്ഷണമുളളതും ലക്ഷണമില്ലാത്തതുമായ കോവിഡ് തടയുന്നതിന് രണ്ടുഡോസ് വാക്‌സിന്‍ എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമാണെന്ന് ദി ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മരണ നിരക്ക് ഗണ്യമായി കുറക്കുന്നതിനും ആശുപത്രി പ്രവേശനം ഒഴിവാക്കുന്നതിനും വാക്‌സിന്റെ രണ്ട് ഡോസുകള്‍ഫലപ്രദമാണെന്നും പഠനത്തിലുണ്ട്

.ഫൈസര്‍ വാക്‌സിന്‍ വ്യാപകമായി വിതരണം ചെയ്ത ഇസ്രായേലിലെ ജനങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ഈ വിലയിരുത്തല്‍ നടത്തിയത്. രാജ്യവ്യാപക വാക്‌സിനേഷന്റെ ആദ്യ നാലുമാസങ്ങലിലെ നിരീക്ഷണ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു. രോഗലക്ഷണമില്ലാത്ത അണുബാധ, രോഗലക്ഷണമുളള അണുബാധ, ആശുപത്രി പ്രവേശനം, ഗുരുതര രോഗം .മരണം എന്നിവ അടിസ്ഥാനമാക്കിയാണ് ഫലപ്രാപ്തി കണക്കാക്കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *