റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ 07/05/21 വെളളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

May 7, 2021 - 9:52 am

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ 07/05/21 വെളളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സ്റ്റാലിന്‍ മന്ത്രിസഭയിലെ 33 മന്ത്രിമാരും ഇതോടൊപ്പം അധികാരമേല്‍ക്കും. കൊവിഡ് സാഹചര്യമായതിനാല്‍ ലളിതമായാണ് രാജ്ഭവനിലെ ചടങ്ങുകള്‍ നടക്കുക.

മൂന്നുവര്‍ഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിന്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്.

രാവിലെ 9 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാകും മുഖ്യമന്ത്രിയായി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുക. എം.കെ സ്റ്റാലിന് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല.

ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്‍, മുന്‍ ചെന്നൈ മേയര്‍ മാ സുബ്രഹ്മണ്യം, പളനിവേല്‍ ത്യാഗരാജന്‍, കെ എന്‍ നെഹ്‌റു ആര്‍ ഗാന്ധി എന്നിവരാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റ് പ്രമുഖര്‍. 34 അംഗ മന്ത്രിസഭയില്‍ രണ്ട് വനിത അംഗങ്ങളുമുണ്ട്. പി ഗീത ജീവന്‍ സാമൂഹ്യക്ഷേമ വനിത ശാക്തീകരണ വകുപ്പും, എന്‍ കായല്‍വിഴി സെല്‍വരാജിന് ആദി ദ്രാവിഡ ക്ഷേമ വകുപ്പും നല്‍കി.

230 അംഗ നിയമസഭയില്‍ 159 സീറ്റുകളില്‍ വിജയം നേടിയാണ് പത്തുവര്‍ഷത്തിനുശേഷം ഡിഎംകെ സഖ്യം അധികാരത്തിലേറുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *