റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവ് മിന്നലേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

May 10, 2021 - 8:31 am

കൊച്ചി; മുവാറ്റുപുഴയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34), ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഠത്തിക്കുന്നേല്‍ എം എം ജിജോ(42) കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

എം എം ജോജോ(36),എം എം ജിജി(39), പാപ്പനേത്ത് നിതേഷ് കുമാര്‍(29),തെരുവംകുന്നേല്‍ ജോബി(40),വാഴക്കാലായില്‍ രാജു(52) എന്നിവരെ പൊളളലേറ്റ് മുവാറ്റുപുഴ എംസിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടിപ്പണി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *