റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിലാസം തെറ്റി. വയോധികയുടെ മൃതദേഹം അജ്ഞാതരുടെ ലിസ്റ്റിൽ

May 13, 2021 - 10:13 am

ചാത്തന്നൂര്‍;. കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ വിലാസം തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം അജ്ഞാതരുടെ ലിസറ്റില്‍ പെടുത്തി രണ്ടുദിവസം മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചതായി പരാതി. കല്ലുവാതുക്കല്‍ പാറയില്‍ സെറ്റില്‍മെന്റ് കോളനി പുതുവിള പുത്തന്‍വീട്ടില്‍ ശാരദ(72)യുടെ മൃതദേഹമാണ് വിട്ടുകിട്ടാന്‍ വൈകിയത്. ഭര്‍ത്താവില്‍ നിന്നകന്ന് മകനൊപ്പമാണ് ശാരദ താമസിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മകന്‍ മരിച്ചതോടെ അവര്‍ തനിച്ചായി.

സഹോദരന്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. 2021 ഏപ്രില്‍ 28നാണ് കോവിഡ് ലക്ഷണങ്ങളോടെ ശാരദയെ പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ അശ്രാമം ഹോക്കി സ്‌റ്റേഡിയത്തിലെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു. ഈ മാസം 6 ന് ശാരദയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അന്നുതന്നെ ഹോക്കി സ്‌റ്റേഡിയത്തിലെത്തിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ സമയത്താണ് വിലാസം തെറ്റായി എഴുതി ചേര്‍ത്തതെന്ന് കരുതുന്നു.

രോഗം കലശലായി 11 ന് ശാരദ മരിച്ചതോടെ ആശുപത്രി അധികൃതര്‍ രേഖകളിലുണ്ടായിരുന്ന ആയൂരിലെ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് അ്ജ്ഞാത മൃതദേഹമായി മോര്‍ച്ചറിയിലേക്ക മാറ്റിയത്. എന്നാല്‍ കാര്യമായി ബന്ധുക്കളാരും ഇില്ലാതിരുന്ന ശാരദയെ എങ്ങനെയാണ് സ്വകാര്യാശുപത്രിയിലേക്ക് മാറ്റയതെന്നോ , രേഖകളില്‍ ആയൂരിലെ വിലാസം എങ്ങനെ കടന്നുകൂടിയെന്നോ അധികൃതര്‍ക്ക് വിശദീകരണം ഇല്ല,

കോവിഡ് ബാധിച്ച ചികിത്സാ കേന്ദത്തില്‍ പ്രവേശിപ്പിച്ചിരുന്ന ശാരദയെക്കുറിച്ച വിവരങ്ങളൊന്നും ലഭ്യമാവാതെ വന്നതിനെ തുടര്‍ന്ന് കല്ലുവാതുക്കല്‍ ചിറക്കര വാര്‍ഡ് മെമ്പര്‍ അപ്പുക്കുട്ടന്‍ ഹോക്കി സ്‌റ്റേഡിയത്തില്‍ അന്വേഷണം നടത്തിയ്‌പ്പോഴാണ് ഇതേപേരിലുളള ആയൂര്‍ സ്വദേശിനി മരിച്ചതായും മൃതദേഹം മോര്‍ച്ചറിയിലാണെന്നുമുളള വിവരം ലഭിക്കുനന്ത്. അപ്പുക്കുട്ടന്‍ മോര്‍ച്ചറിയെലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *