റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീവിദ്യയുടെ ഭർത്താവായി അഭിനയിക്കാൻ ടെൻഷൻ ആയിരുന്നു: പ്രേം പ്രകാശിന്റെ വാക്കുകൾ

May 14, 2021 - 12:26 pm

മലയാളസിനിമയിൽ വർഷങ്ങളായി നിർമ്മാതാവ് എന്ന നിലയിലും നടൻ എന്ന നിലയിലും എക്സ്പീരിയൻസ് ഉള്ള പ്രേംപ്രകാശ് ടെലിവിഷൻ സീരിയൽ രംഗത്തെ തന്നെ സൂപ്പർതാരം ആക്കി മാറ്റിയ വ്യക്തിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

എന്നെ ടെലിവിഷൻ സീരിയൽ രംഗത്ത് നടനെന്നനിലയിൽ നന്നായി അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് കെ കെ രാജീവ് .സ്വപ്നം അവിചാരിതം തുടങ്ങിയ സീരിയലുകളിലൂടെയാണ് ഞാൻ ടെലിവിഷൻ രംഗത്തേക്ക് കടന്നു വരുന്നത്.

സ്വപ്നം എന്ന സീരിയലിൽ ശ്രീവിദ്യയുടെ ഭർത്താവായി അഭിനയിക്കാൻ എനിക്ക് മടിയുണ്ടായിരുന്നു. അതിന് കാരണം അവർ എത്രയോ വലിയ സൂപ്പർതാരങ്ങളുടെ നായികയായും അമ്മയായുമൊക്കെ അഭിനയിച്ച സൂപ്പർ ഹീറോയിൻ ആണ് . അവരോടൊപ്പം എന്നെപ്പോലെ ഒരു നടൻ അവരുടെ ഭർത്താവായി അഭിനയിക്കുന്നു എന്നൊക്കെ പറഞ്ഞാൽ എനിക്ക് ചിന്തിക്കാൻ പറ്റില്ലായിരുന്നു.

സീരിയലിലെ ആദ്യദിവസംതന്നെ തന്നെ ഞാൻ ലൊക്കേഷനിൽ എത്തിയപ്പോൾ കെ കെ രാജീവ് നോട് പറഞ്ഞത് ഒരേയൊരു കാര്യം മാത്രമാണ്.. നന്നായാൽ മാത്രം എന്ന് വെച്ച് മുന്നോട്ടു പോയാൽ മതി, എന്റെ അഭിനയം മോശമാണെങ്കിൽ ആരോടും പറയാതെ എന്നോട് വന്നു കാര്യം പറഞ്ഞാൽ ഞാൻ വൈകുന്നേരം തന്നെ ഇവിടുന്ന് പോയി കൊള്ളാം.

പക്ഷേ ശ്രീവിദ്യക്കൊപ്പം ഞാൻ ചെയ്ത രണ്ടു സീരിയലുകളും സൂപ്പർ ഹിറ്റായി മാറുക മാത്രമല്ല ദമ്പതികൾ എന്നനിലയിൽ സീരിയലിലെ ഞങ്ങളുടെ കോമ്പിനേഷൻ പ്രേക്ഷകർക്ക് ഇഷ്ടമാവുകയും ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *