റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് ബാധിച്ച വൃക്ക രോഗിയ്ക്ക് മെഡിക്കല്‍ കോളജില്‍ ദാരുണ മരണം: അന്വേഷണം വേണമെന്ന് കേരള പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റി

May 15, 2021 - 12:36 pm

വാടാനപ്പിള്ളി: കൊവിഡ് ബാധിച്ച വൃക്ക രോഗിയായ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നും കുടിവെളളവും ഭക്ഷണം കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേരള പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റി.പടന്ന മഹാസഭ അംഗമായ പയ്യോര്‍മാട് മാണിവിഗ്രഹം വീട്ടില്‍ പരേതനായ കുഞ്ഞപ്പുവിന്റെ മകന്‍ നകുലനാ (39)ണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.

12 വര്‍ഷമായി ഡയാലിസസ് ചെയ്യുന്ന വൃക്കരോഗിയാണ് നകുലന്‍. ഡയാലിസിസ് ചെയ്യാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് വന്നത്. അഞ്ച് ദിവസം ആശുപത്രിയില്‍ കിടന്നിട്ടും മരുന്നും കുടിവെളളവും ഭക്ഷണം ലഭിച്ചില്ലെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ വീഡിയോയില്‍ പരാതിപ്പെട്ടിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പട്ടികജാതി വകുപ്പു മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതായും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം. രാധാകൃഷ്ണന്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *