റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാബൂള്‍ മുസ്ലിം പള്ളിയില്‍ സ്ഫോടനം: 12 മരണം

May 15, 2021 - 12:59 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.


തലസ്ഥാനമായ കാബൂളിലെ ഷകാര്‍ ദാര ജില്ലയിലെ ആരാധനാലയത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. സംഭവത്തില്‍ 15 പേര്‍ക്കു പരുക്കേറ്റതായി കാബൂള്‍ പോലീസ് അറിയിച്ചു.

ഈദുള്‍ ഫിത്തറിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച താലിബാനും സര്‍ക്കാര്‍ സേനയും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉടമ്പടി പ്രാബല്യത്തില്‍ വന്നിരുന്നു. അതിനുശേഷം ഉണ്ടായ ആദ്യത്തെ വലിയ സ്ഫോടനമാണിത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *