റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് എണ്ണ വില കുത്തനെ ഉയരുന്നു

May 16, 2021 - 11:06 am

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ കാലത്ത്​ അനിശ്​ചിതമായി നിർത്തിവെച്ച പെട്രോൾ, ഡീസൽ വില വർധന കുത്തനെ മുകളിലേക്ക്. മേയ്​ നാലിന്​ ശേഷം ഒമ്പതാം തവണയാണ്​ വില വർധിക്കുന്നത്​. 16/05/21 ഞായറാഴ്ചത്തെ നിരക്കു പ്രകാരം പെട്രോളിന്​ 24 പൈസയും ഡീസലിന്​ 27 പൈസയുമാണ്​ ലിറ്ററിനു മേൽ വർധിപ്പിച്ചത്​.

നേരത്തെ ലിറ്റർ വില നൂറുകടക്കാത്ത രാജസ്​ഥാനിലെ ശ്രീഗംഗ നഗർ, മധ്യപ്രദേശിലെ ഇന്ദോർ, ഭോപാൽ, മഹാരാഷ്​ട്രയിലെ പർഭനി തുടങ്ങിയ നഗരങ്ങളിൽ കൂടി പുതിയ വർധനയിൽ സെഞ്ച്വറി പിന്നിട്ടു. മുംബൈയിൽ 98.88 രൂപയും ഡീസലിന്​ 90.40 രൂപയുമാണ്​ വില.

രാജ്യത്ത്​ പെട്രോളിന്​ ഏറ്റവും ഉയർന്ന വാറ്റ്​ ചുമത്തുന്ന സംസ്​ഥാനങ്ങളായതിനാലാണ്​ രാജസ്​ഥാൻ, മധ്യ​പ്രദേശ്​ എന്നിവിടങ്ങളിൽ വില കൂടുതൽ. രാജസ്​ഥാനാണ്​ രാജ്യത്ത്​ ഏറ്റവും ഉയർന്ന വാറ്റ്​ ഈടാക്കുന്നത്​.

തെരഞ്ഞെടുപ്പ്​ കാലത്ത്​ അന്താരാഷ്​ട്ര വിപണിയിൽ കുത്തനെ ഉയർന്നിട്ടുപോലും വില ഉയരാ​തെ പിടിച്ചുവെച്ച എണ്ണക്കമ്പനികൾ നിലവിൽ രാജ്യാന്തര വിപണിയിൽ ചാഞ്ചല്യമില്ലാത്തപ്പോഴും വില കൂട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്​.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *