റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാരുകൾ അശ്രദ്ധ കാണിച്ചു; കൊവിഡ് വ്യാപനത്തിന് കാരണം അശ്രദ്ധയെന്ന് ആര്‍.എസ്.എസ് തലവന്‍

May 16, 2021 - 11:22 am

ന്യൂഡല്‍ഹി: കൊവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കാണിച്ച അലംഭാവമാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്.

ആദ്യ തരംഗത്തിന് ശേഷം ജനങ്ങളും സര്‍ക്കാരുകളും ഭരണകൂടവും അശ്രദ്ധ കാണിച്ചെന്നും അദ്ദേഹം 15/05/21 ശനിയാഴ്ച ഒരു ചടങ്ങിനിടെ പറഞ്ഞു.

”ആദ്യ തരംഗത്തിനുശേഷം നമ്മള്‍ എല്ലാവരും അശ്രദ്ധരായി. ആളുകള്‍, സര്‍ക്കാരുകള്‍, ഭരണകൂടം എല്ലാവരും. ഇത് സംഭവിക്കുമെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും നമ്മള്‍ അശ്രദ്ധരായിരുന്നു,” ഭാഗവത് പറഞ്ഞു.

രാജ്യത്ത് കൊവിഡ് അതി രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആര്‍.എസ്.എസ് തലവന്റെ വിമര്‍ശനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *