റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി

May 17, 2021 - 11:20 am

ചണ്ഡീഗഡ്: കോവിഡ് പോസിറ്റിവിറ്റി നിരക്ക് 13.1 ശതമാനം ആയ സാഹചര്യം കണക്കിലെടുത്ത് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. ഇതുവരെയുള്ള നിയന്ത്രണങ്ങള്‍ ഫലം കണ്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ നീട്ടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശങ്ങളെല്ലാം ജില്ലാ അധികാരികള്‍ കര്‍ശനമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാരാന്ത്യ ലോക്ക്ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ തുടങ്ങിയ എല്ലാ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *