റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളുന്നത് തടയണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

May 17, 2021 - 11:25 am

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര നിര്‍ദ്ദേശം. കോവിഡ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. നദികളില്‍ കാണപ്പെടുന്ന മൃതദേഹങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുകയും മാന്യമായ സംസ്‌കാരം ഉറപ്പ് വരുത്തുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നദികളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളോട് ആവശ്യപ്പെടുകയും ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *