റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചതോടെ ഇന്ധനവില പുതിയ ഉയരത്തിലെത്തി

May 18, 2021 - 11:37 am

ന്യൂഡല്‍ഹി: പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചതോടെ ഇന്ധനവില പുതിയ ഉയരത്തിലെത്തി. ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 92.80 രൂപയും ഡീസല്‍ വില 87.82 രൂപയുമായി. തിരുവനന്തപുരത്തു പെട്രോള്‍ വില ലിറ്ററിന് 95 രൂപ കടന്നു.

കഴിഞ്ഞ നാലു മുതലാണ് ഇന്ധനവില അടിക്കടി ഉയര്‍ന്നു തുടങ്ങിയത്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഉയരുന്നതു ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ വില കൂട്ടുന്നത്. എന്നാല്‍, കുറച്ചു ദിവസമായി ക്രൂഡ് വില ബാരലിന് 68 ഡോളറിനടുത്തു സ്ഥിരത പുലര്‍ത്തുകയാണ്.

അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ 45 ദിവസം ആഭ്യന്തര എണ്ണവിലയില്‍ വര്‍ധന മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു. ഈ സമയത്ത് ക്രൂഡ് വില ബാരലിന് 73 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ആഭ്യന്തര എണ്ണവില അന്ന് ഉയര്‍ത്താത്തതുമൂലമുണ്ടായ നഷ്ടം നികത്തുന്നതിനാണ് ഇപ്പോള്‍ വില അടിക്കടി ഉയര്‍ത്തുന്നത്. വില കൂടാന്‍ മറ്റു കാരണങ്ങള്‍ നിലവിലില്ല. വോട്ടെണ്ണലിനുശേഷമാണ് വില കൂട്ടിത്തുടങ്ങിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോളിന് 2.13 രൂപയും ഡീസലിന് 2.58 രൂപയും വില വര്‍ധിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *