റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 5 ശതമാനത്തില്‍ താഴെ. ലോക്ക്‌ ഡൗണ്‍ പിന്‍വലിക്കാനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

May 21, 2021 - 12:08 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ്‌ രണ്ടാം തരംഗത്തില്‍ പടര്‍ന്നുപിടിച്ച കോവിഡ്‌ വ്യാപനത്തില്‍ കുറവ്‌ രേഖപ്പെടുത്തിയ പാശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കടുത്ത ലോക്കഡൗണ്‍ പിന്‍വലിക്കാനുളള ചര്‍ച്ചകള്‍ അരവിന്ദ്‌ കേജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ലഫ്‌റ്റനന്റ് കേണല്‍ അനില്‍ ബൈജാലുവുമായി ചര്‍ച്ചകള്‍ക്കുശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ്‌ നിയന്ത്രണങ്ങളില്‍ ഇളവ്‌ വരുത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നത്‌.

2021 ഏപ്രില്‍ മാസത്തില്‍ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക 35 ശതമാനമായിരുന്നു. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ പൂര്‍ണമായി നിലയ്‌ക്കും വിധത്തില്‍ കോവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുകയും ഓക്‌സിജന്‍ ലഭിക്കാതെ നിരവധി ആളുകള്‍ പിടഞ്ഞുമരിക്കുകയും ചെയ്‌ത സ്ഥലമാണ്‌ ഡല്‍ഹി. മരണപ്പെടുന്നവരുടെ ശവശരീരങ്ങള്‍ അടക്കം ചെയ്യുനന്തിനുപോലും സ്ഥലം ലഭ്യാമാവാതെ വരികയും മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുകയും ചെയത സാഹചര്യത്തിലാണ്‌ ഡല്‍ഹി സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചത്‌.

കഴിഞ്ഞ 24 മണിക്കൂറില്‍ ഡെല്‍ഹിയില്‍ 3231 വൈറസ്‌ കേസുകളും 233 മരണങ്ങളുമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്‌ നഗരം 4000 കേസുകള്‍ രേഖപ്പെടുത്തുന്നത്‌. 2021 മേയ്‌ 19 ബുധനാഴ്‌ച 3846 കേസുകളും 235 മരണങ്ങലുമാണ്‌ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്‌. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പോസിറ്റിവിറ്റി നിരക്ക്‌ 5.5 ശതമാനമായി കുറഞ്ഞു. അവശ്യ സേവനങ്ങള്‍ക്കുമാത്രം അനുമതി നല്‍കിയുളള ഏറ്റവും കഠിനമായ ലോക്കഡൗണാണ്‌ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. മെട്രോ സര്‍വീസ്‌ പോലും കഴിഞ്ഞ രണ്ടാഴ്‌ചയായി നിര്‍ത്തിവച്ചിരിക്കുകയാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *