റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി വനം വകുപ്പിന്റെ കെണിയില്‍

May 23, 2021 - 10:51 am

കുമളി: വനം വകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി. വണ്ടിപ്പെരിയാല്‍ വാളാടി പുതുവലിലാണ്‌ സംഭവം. ആറുമാസം പ്രായമുളള പിുലിയാണ്‌ വനം വകുപ്പ് ഒരുക്കിയ കൂട്ടില്‍ അകപ്പെട്ടത്‌. പുതുവല്‍ ഭാഗത്ത്‌ സ്ഥിരമായി എത്തിയിരുന്ന പുലി വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലായി പരാതിയെ തുടര്‍ന്ന്‌ വനം വകുപ്പ്‌ പ്രദേശത്ത്‌ ക്യാമറകള്‍ സ്ഥാപിച്ച്‌ നിരീക്ഷിച്ചാണ്‌ പുലിയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയത്‌.

കഴിഞ്ഞ ദിവസം പുതുവല്‍ ഭാഗത്ത്‌ സിബിയുടെ വളര്‍ത്തുമൃഗത്തെ കൊന്ന്‌ തിന്നിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ പുലിയെ പിടിക്കാനുളള കൂടിനകത്താക്കി വനപാലകരും നാട്ടുകാരും കാത്തിരിക്കുന്നതിനിടെ രാത്രി എത്തിയ പുലി കൂട്ടിനുളളില്‍ അകപ്പെടുകയായിരുന്നു.

തേക്കടി റെയ്‌ഞ്ച്‌ ഓഫീസര്‍ അഖില്‍ബാബു, കുമളി റേഞ്ച്‌ ഓഫീസര്‍ സുനില്‍ ലാല്‍ വെറ്റിനറി ഡോക്ടര്‍ അനുരാജ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പുലിയെ പിടികൂടിയത്‌. പിടിയിലായ പുലിയെ പെരിയാര്‍ കടുവാ സങ്കേതത്തിലെ വളളക്കടവ്‌ റേഞ്ചിലുള്‍പ്പെട്ട പച്ചക്കാനം ഭാഗത്ത്‌ തുറന്നുവിട്ടു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *