ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂന മര്‍ദ്ദം 24.5.2021 രാവിലെയോടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്നുളള 24 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിച്ച് അതിശക്തമായ ചഴലിക്കാറ്റായും മാറാന്‍ സ്‌ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മെയ് 26ന് യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍-വടക്കന്‍ ഒഡീഷ തീരത്ത എത്തും. ന്യൂനമര്‍ദ്ദത്തിന്‍റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എങ്കിലും കേരളത്തില്‍ മെയ് 26 വരെ ശക്തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. നിലവില്‍ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ആലപ്പുഴ, കോട്ടയം,ഇടുക്കി എന്നീ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട് .എറണാകുളം മലപ്പുറം,കോഴിക്കോട്,കോട്ടയം. ഇടുക്കി ജില്ലകളില്‍ 40 കിമി വേഗതയില്‍ കാറ്റിനും സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി.
