റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നന്ദിയോട്‌ പഞ്ചായത്തിലെ ലക്ഷംവീട്‌ കോളനിയില്‍ കോവിഡ്‌ ബാധിതര്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

May 24, 2021 - 10:31 am

പാലോട്‌: നന്ദിയോട്‌ പഞ്ചായത്തിലെ ലക്ഷം വീട്‌ കോളനിയിലും ചില വാര്‍ഡുകളിലും കോവിഡ്‌ ബാധിതര്‍ വര്‍ദ്ധിക്കുന്നത്‌ ആശങ്ക ഉണര്‍ത്തുന്നു. രോഗബാധിതര്‍ പലരും കഴിയുന്നത്‌ സ്വന്തം വീടുകളിലാണ്‌ ചില വീടുകളില്‍ രണ്ട്‌ കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. നന്ദിയോട്‌ പെരിങ്ങമല പഞ്ചായത്തുകളില്‍ മരണനിരക്ക്‌ ഉയരുന്നതും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌.

പെരിങ്ങമല പഞ്ചായത്തിലെ കരിമണ്‍കോട്‌, ഇക്‌ബാല്‍ കോളേജ്‌ കൊച്ചുകരിക്കകം വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്‌. ഇടവം വാര്‍ഡിലെ ഒരു വീട്ടില്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇവിടെ നാലുപേര്‍ മരിച്ചു. നന്ദിയോട്‌ ചില ജംഗഷനുകളില്‍ ആളുകള്‍ കൂട്ടംകൂടുന്നത്‌ പതിവായിട്ടുണ്ട്‌ ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്ക്‌ വളരെ കൂടുതലാണ്‌ ഇവിടങ്ങളില്‍ പോലീസ്‌ പരിശോധന വേണമെന്ന അഭിപ്രായം ശക്തമാണ്‌ ജില്ലാ അതിര്‍ത്തിയായ ചല്ലിമുക്ക്‌ പെരിങ്ങമല ഫോറസ്‌റ്റ്‌ ഓഫീസ്‌ ജംങ്‌ഷന്‍ നന്ദിയോട്‌ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി.

ആദിവാസി മേഖലകളിലെ ചില ഊരുകളില്‍ ആന്റിജന്‍ ടെസ്റ്റിന്‌ വിമുഖത കാണിക്കുന്നുണ്ട്‌. ഇവിടെ ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവരല്‍ക്കരണ ക്ലാസുകള്‍ ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് ടെസ്‌റ്റുകള്‍ പുനരാരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *