റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

തൊടുപുഴയില്‍ പൊതുമരാമത്തുവകുപ്പ്‌ ഓട ശുചീകരിക്കാത്തതിനാല്‍ റോഡില്‍ വെളളക്കെട്ടെന്ന് നാട്ടുകാര്‍

May 25, 2021 - 3:28 pm

തൊടുപുഴ : പൊതുമരാമത്ത്‌ വകുപ്പ്‌ റോഡിലെ ഓടകള്‍ ശുചീകരിക്കാത്തത്‌ വെളളക്കെട്ടിന്‌ കാരണമാകുന്നതായി നാട്ടുകാര്‍. മൗണ്ട്‌ സീനായി റോഡില്‍ വെളളം കെട്ടിനില്‍ക്കുന്നത്‌ സമീപവാസികള്‍ക്ക്‌ ഭീഷണിയാണ്‌. ഇവിടെയുളള കലുങ്കിന്‌ കേടുപാടുകള്‍ സംഭവിച്ചിട്ട്‌ നാളുകളേറെയായെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. വെളളം ഒഴുകിപോകുന്ന ഓടകളെല്ലാം ഇടിഞ്ഞ്‌ മാര്‍ഗ തടസം നേരിട്ടിരിക്കുന്നതാണ് വെളളക്കെട്ടിന്‌ കാരണം.

തൊടുപുഴ നഗതത്തല്‍ നിന്ന്‌ എളുപ്പത്തില്‍ മങ്ങാട്ടുകവല ,പെരുമ്പളളിച്ചിറ, മേഖലയിലേക്ക്‌ പോകുന്ന തിരക്കുളള റോഡാണിത്‌. ശക്തമായ മഴയില്‍ വെളളം റോഡിലൂടെ പരന്നൊഴുകുന്നതിനാല്‍ വാഹനങ്ങള്‍ കന്നുപോകുന്നതിനും ബുദ്ധിമുട്ടുകയാണ്‌.കൂടാതെ ഓടയില്‍ വെളളം കെട്ടിക്കിടന്ന്‌ കൊതുക്‌ ഉള്‍പ്പെടയുളളവ പെറ്റുപെരുകുന്നതിനും കാരണമാവുന്നു. അതേസമയം വാര്‍ഡുമെമ്പറുമായി ബന്ധപ്പെട്ട ഓടയുടെ ശുചീകരണം ഉടന്‍ നടത്തുമെന്ന്‌ നഗരസഭ ചെയര്‍മാന്‍ സനീഷ്‌ ജോര്‍ജ്‌ പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *