കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സിനിമാലോകത്തെ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടിലായ നടികർ സംഘത്തിലെ അംഗങ്ങൾക്ക് ധന സഹായവുമായി എത്തിയിരിക്കുന്നു താരങ്ങളായ ശിവകാർത്തികേയനും ഐശ്വര്യ രാജേഷും .
ശിവകാർത്തികേയൻ ഒരു ലക്ഷം രൂപയും ഐശ്വര്യ അമ്പതിനായിരം രൂപയും ആണ് നൽകിയിരിക്കുന്നത്. നടി ലത ഇരുപത്തിയയ്യായിരവും നടൻ വിഘ്നേശ് പത്തായിരവും സംഭാവന ചെയ്തിട്ടുണ്ട്.
ആവശ്യക്കാരായ അംഗങ്ങൾക്ക് സഹായമെത്തിക്കാൻ എഫ് ഇ എഫ് എസ് ഐ തലവൻ ആർ കെ സെൽവ മണി,നടികർ സംഘത്തിലെ പൂച്ചി മുരുകൻ എന്നിവർ അവർ സംഘടനയിലെ നടന്മാരോട് അഭ്യർത്ഥിച്ചിരുന്നു.
