റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തുന്ന സമരം ആറാം മാസത്തിലെത്തുന്ന 26/05/21 കര്‍ഷകര്‍ കരിദിനം ആചരിക്കുന്നു

May 26, 2021 - 11:52 am

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തുന്ന സമരം ആറാം മാസത്തിലെത്തുന്ന 26/05/21 കര്‍ഷകര്‍ കരിദിനം ആചരിക്കുന്നു. ട്രാക്ടറുകളിലും വീടുകളിലും കറുത്തകൊടികള്‍ ഉയര്‍ത്തി പ്രതിഷേധിക്കും. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഉച്ചയ്ക്ക് 12 മണിക്ക് സിംഘു ഉള്‍പ്പെടെയുള്ള സമര സ്ഥലങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. സമരത്തിന് പിന്തുണ നല്‍കുന്നവര്‍ എല്ലാം പ്രതിഷേധ ദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഭ്യര്‍ഥിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഡല്‍ഹി അതിര്‍ത്തികളില്‍ യാതൊരു തരത്തിലുമുള്ള കൂട്ടായ്മകള്‍ക്ക് അനുവാദം നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ആരെങ്കിലും ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *