റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്രസകള്‍ അടയ്‌ക്കലുമായി മുന്നോട്ടുപോകുമെന്ന്‌ അസം മുഖ്യ.മന്ത്രി ഹിമാന്ത ബിശ്വാസ്‌ ശര്‍മ്മ

May 26, 2021 - 10:31 am

അസം: ഹിന്ദു വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ബീഫ്‌ കഴിക്കുന്നത്‌ നിയന്ത്രിക്കണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ്‌ ശര്‍മ്മ. ഗവര്‍ണറുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ 2021 മെയ്‌ 24ന്‌ തിങ്കളാഴ്‌ചയാണ്‌ മുഖ്യമന്ത്രി ഈ ആവശ്യവുമായി രംഗത്തുവന്നത്‌. അദ്ദേഹം പറയുന്നു: ‘ പശുവിനെ അമ്മയായി കണ്ടാണ്‌ നമ്മള്‍ ആരാധിക്കുന്നത്‌. ആരുടെയും ഭക്ഷണരീതി മാറ്റണമെന്നല്ല ആവശ്യപ്പെടുന്നത്‌. പക്ഷെ ഹിന്ദുവിഭാഗത്തിലുളളവര്‍ താമസിക്കുന്ന ഇടങ്ങളില്‍ ബീഫ്‌ കഴിക്കരുതെന്ന ലക്‌നൗവിലെ ദാറുല്‍ ഉലുമിന്റെ പ്രസ്‌താവന പലതവണ താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ബിമാന്ത ബിശ്വാസ്‌ ശര്‍മ്മ പറഞ്ഞു.

ഗോസംരക്ഷണ ബില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ 2021 മെയ്‌ 22 ശനിയാഴ്‌ചയാണ്‌ അസം ഗവര്‍ണര്‍ ജഗ്‌ദീഷ്‌മുഖി പരാമര്‍ശിച്ചത്‌. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പശുക്കളെ കൊണ്ടുപോകുന്നത്‌ വിലക്കുന്നത്‌ സംബന്ധിച്ചാണ്‌ ഈ ബില്‍. തെരഞ്ഞെടുപ്പു സമയത്ത്‌ പ്രഖ്യാപിച്ച ഓരോ പ്രതിജ്ഞയും നിറവേറ്റുമെന്ന്‌ ഉറപ്പാണെന്ന്‌ അസം മുഖ്യമന്തി പറയുന്നു.

എന്‍ആര്‍സി സംബന്ധിച്ച പുനപരിശോധനയുമായി മുന്നോട്ടുപോകുമെന്നും അതേസമയം പ്രതിപക്ഷത്തിന്‌ എതിര്‍പ്പുമായി മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍നിന്നും പിന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. മദ്രസകള്‍ അടക്കുമെന്നും ഹിമാന്തബിശ്വാസ്‌ പറഞ്ഞു . തങ്ങളുടെ വോട്ടുകള്‍ മദ്രസകള്‍ അടക്കുന്നതിന്‌ എതിരാണെന്നാണ്‌ പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്‌. എന്നാലും മദ്രസകള്‍ അടയ്‌ക്കലുമായി മുന്നോട്ടുപോകുമെന്ന്‌ അസം മുഖ്യമന്ത്രി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *