തിരുവനന്തപുരം: 2021 മെയ് 31 മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ സഭ നടക്കുന്നതിനാല്‍ അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ മേലോട്ടുളള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടറിയേറ്റിലുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അമുമതിയായി. വളം കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ ആഴ്‌ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കാം. കോവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹം മാറ്റുന്നതിലും സംസ്‌കരിക്കുന്നതിലും പ്രത്യേക ശ്രദ്ധവേണം. മരിച്ചവരെ ഉടനെ വാര്‍ഡില്‍ നിന്ന് മാറ്റണം..ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന മാസ പരീക്ഷഓണ്‍ലൈനായി നടത്തും. വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ചു. ഓഫ് ലൈനായി പരീക്ഷ മതിയെന്നാണ് അരുടെ അഭിപ്രായം.
വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്‌സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍, എന്നിവരെ ഉള്‍പ്പെടുത്തി. കോവിഡ് നിയന്ത്രണം മാറിയാല്‍ ജൂണ്‍ 15 മുതല്‍ പരീക്ഷകള്‍ ആരംഭിക്കാനാവും. എന്നാണ് വിസിമാരുടെ വിലയിരുത്തല്‍. അതിനനുസരിച്ച് പരീക്ഷകള്‍ തുടങ്ങും. മത്സ്യബന്ധന തുറമുഖങ്ങള്‍ 26.5.2021 മുതല്‍ പ്രവര്‍ത്തനം തുടങ്ങി.അവയുട പ്രവര്‍ത്തനം സുഗമമായി നടത്താന്‍ ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട. കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് പൊതുവിപണിയില്‍ വില നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ സ്‌റ്റോറുകളിലടക്കം കൂടിയ വിലക്ക് ഇവ വില്‍ക്കുന്ന അവസ്ഥയുണ്ട് .ഇത്തരം നടപടികള്‍ കണ്ടെടത്താനായി പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഥാരപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുളള നിയമ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദശം.
സര്‍ക്കാര്‍ നടപടികള്‍ തങ്ങളുടെ അവകാശമായി പ്രഖ്യാപിക്കാനുളള സമഗ്ര നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. സേവന അവകാശ നിയമംകൂടി ഇക്കാര്യത്തില്‍ പരിഗണിക്കണം. ഭരണ നിര്‍വഹണത്തില്‍ സുതാര്യത ഉറപ്പാക്കാനുളള ശ്രമത്തിന്‍റെ ഭാഗം കൂടിയാണിത്. കേരളത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ പറ്റുന്ന പ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുളള ഇടപെടലുണ്ടാവണം. കൊച്ചി-ബാംഗളൂര്‍ വ്യവസായ ഇടനാഴി, മംഗലാപുരം-എറണാകുളം വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെമി ഹൈസ്‌പീഡ് റെയില്‍വേ വലിയ സ്വീകാര്യ തയുണ്ടാക്കിയ പദ്ധതിയാണ്. തീരദേശ -മലയോര ഹൈവേകളും വലിയ മാറ്റമാമ് കേരളത്തിനുണ്ടാക്കുക. ഇവക്കെല്ലാം പ്രധാന്യം കൊടുത്ത് വേണം നീങ്ങാന്‍ എന്നാണ് യോഗത്തിലെ തീരുമാനം. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും ഉണ്ട്. നല്ല പ്രാധാന്യത്തോടെ അതതുവകുപ്പുകള്‍ ഏറ്റെടുത്ത് വേഗതയോടെ ഇതെല്ലാം നടപ്പിലാക്കണം. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞവ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ പ്രകടന പത്രികയില്‍ പറഞ്ഞ നടപ്പാക്കാന്‍ ബാക്കിയുളളവയ്‌ക്കും മുന്‍ഗണന നല്‍കണം.
