റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും

May 29, 2021 - 8:50 pm

ആലപ്പുഴ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിദിന കോവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. ജില്ല കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പരിശോധന വ്യാപകമാക്കാന്‍ 11 മൊബൈല്‍ പരിശോധന വാഹനയൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ട്. നിലവിലുള്ള അഞ്ചു യൂണിറ്റുകള്‍ക്കു പുറമേ താലൂക്കുകള്‍ക്കായി ആറു മൊബൈല്‍ പരിശോധന യൂണിറ്റുകള്‍ കൂടി അനുവദിച്ചു. ആലപ്പുഴ നഗരസഭയിലടക്കം പ്രതിദിന പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍, വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *