റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈറസ് വ്യാപനം രൂക്ഷം: ചൈനയിലെ പ്രധാന വാണിജ്യ നഗരമായ ഗ്വാങ്ഷൗ അടച്ച് പൂട്ടി

May 30, 2021 - 12:28 pm

ബീജിംഗ്: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് തെക്കന്‍ ചൈനയിലെ പ്രധാന വാണിജ്യ നഗരമായ ഗ്വാങ്ഷൗവില്‍ ലോക്കഡൗണേര്‍പ്പെടുത്തി. നഗരത്തിലും സമീപ പ്രദേശങ്ങളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ്. വീടുകള്‍ തോറും വൈറസ് പരിശോധന നടത്തി വരികയാണെന്നും വീട്ടില്‍ തന്നെ കഴിയണമെന്നുമാണ് ജനങ്ങള്‍ക്ക് അധികാരികള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരാഴ്ചയ്ക്കിടെ 20 പുതിയ വൈറസ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.അണുബാധയുടെ വ്യാപനം വേഗതയേറിയതും ശക്തവുമാണെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സിറ്റി സെന്ററിലെ ലിവാന്‍ ജില്ലയിലെ അഞ്ച് തെരുവുകളില്‍ താമസിക്കുന്നവരോടാണ് വീട്ടില്‍ താമസിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.പ്രദേശത്തെ മാര്‍ക്കറ്റുകള്‍, ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ അടച്ചിരിക്കുകയാണ്. കൂടാതെ റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം നിരോധിക്കുകയും വ്യക്തിഗത ക്ലാസുകള്‍ നിര്‍ത്താന്‍ സ്‌കൂളുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *