ഇരിങ്ങാലക്കുട: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് സമസ്‌തകേരള വാര്യര്‍ സമാജം 43-ാം കേന്ദ്ര വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു .കാരായ്‌മ കഴകക്കാരുടെ പ്രയാസങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്നനും സമ്മേളനം ആവശ്യപ്പെട്ടു. കഴകം അമ്പലവാസി വിഭാഗത്തിന്റെ കുലത്തൊഴിലായി അംഗീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ ആയി നടന്ന സമ്മേളനം കോട്ടക്കല്‍ ആര്യവൈദ്യശാലാ ട്രസ്‌റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി മാധവന്‍കുട്ടിവാര്യര്‍ ഉദ്‌ഘാടനം ചെയ്‌തു. സമാജം പ്രസിഡന്റ് എംആര്‍ ശശി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പിവി മുരളീധരന്‍ ടിവി ശ്രീനിവാസ വാര്യര്‍, യു ഷിബി,പിവി ശങ്കരനുണ്ണി, എസി സുരേഷ്, പികെ മോഹന്‍ദാസ്, സിബിഎസ് വാര്യര്‍, പിപിഗോവിന്ദവാര്യര്‍, പിവി ധരണീധരന്‍ കെ സുരേഷ് വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു. 2020-21 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുളള ജില്ലാതല അവാര്‍ഡുകള്‍ തിുവനന്തപുരം,തൃശൂര്‍,കണ്ണൂര്‍ കരസ്ഥമാക്കി. മികച്ച യൂണിറ്റുകളായി പെരുമ്പാവൂര്‍, മങ്ങാട് ,വടകര എന്നിവ അര്‍ഹരായി. വിവിധ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.
പുതിയവര്‍ഷത്തേക്കുളള ഭാരവാഹികളായി എംആര്‍ ശശി (പ്രസിഡന്റ് ), പിവി മുരളീകൃഷ്‌ണന്‍ (ജനറല്‍ സെക്രട്ടറി), പിവി ശങ്കരനുണ്ണി( ട്രഷറാര്‍), വനിതാവിഭാഗം: പിഎല്‍ സമുംഗലാ ദേവി(പ്രസിഡന്റ്), രമാ ഉണ്ണികൃഷ്‌ണന്‍(സെക്രട്ടറി),ഉമാദേവി (ട്രഷറാര്‍) ,യുവജന വിഭാഗം : ആര്‍ ശബരീനാഥ്(പ്രസിഡന്റ്) പിആര്‍ ദിലീപ്(സെക്രട്ടറി), വി ഹരീഷ്(ട്രഷറാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
