തിരുവനന്തപുരം: പ്രവേശനോത്സവത്തോടനുബന്ധിച്ച മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളില്‍ നേരിട്ട് എത്തിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കും. പ്രവേശനോത്സവം 2021 ജൂണ്‍ 1 ന് 8.30ന് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
