റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏറ്റെടുക്കാനാളില്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ച്‌ കാവേരിയിലൊഴുക്കി കര്‍ണാടക സര്‍ക്കാര്‍

June 3, 2021 - 10:26 am

ബെംഗളൂരു: ഏറ്റെടുക്കാനാളില്ലാത്ത കോവിഡ്‌ ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച്‌ കാവേരിയിലൊഴുക്കി കര്‍ണാടക സര്‍ക്കാര്‍ . 567 മൃതദേഹങ്ങളാണ്‌ മന്ത്രി ആര്‍.അശോകയുടെ നേതൃത്വത്തില്‍ കാവേരിയില്‍ ഒഴുക്കിയത്‌. 1200 മൃതദേഹങ്ങള്‍ സംസ്‌കരിച്ച്‌ കാവേരിയില്‍ ഒഴുക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്‌. കാവേരിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയാല്‍ പരേതര്‍ സ്വര്‍ഗത്തിലെത്തുമെന്നും കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ ചില കുടുംബങ്ങള്‍ വിവിധകാരണങ്ങളാല്‍ സ്വീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

കുടംബങ്ങള്‍ വേദനയിലൂടെയാണ്‌ കടന്നുപോകുന്നത്‌ .അവരുടെ വേദനയില്‍ സര്‍ക്കാരും പങ്കുചേരുന്നു.ഇത്‌ കര്‍ണാടക ജനതയുടെ വൈകാരിക പ്രശ്‌നമാണ്‌. റവന്യൂമന്ത്രിയെന്ന നിലയില എന്‍റെ കടമയാണ്‌ ഞാന്‍ നിര്‍വഹിച്ചത്‌. “റവന്യൂ മന്ത്രി പറഞ്ഞു. ഗംഗയില്‍ ആയിരക്കണക്കിന്‌ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. പക്ഷികള്‍ മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നു. ഇത്‌ നമുക്ക് നാണക്കേടാണ്‌ . അതുകൊണ്ടാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവര്‍ക്ക്‌ ആദരവോടെയുളള സംസ്‌കാരം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *