റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരട്ടപ്പാത നിര്‍മ്മാണം ; പുതിയ കരാറുകാരനെ നിയമിച്ചു

June 5, 2021 - 12:09 pm

കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം റെയല്‍വേ ഇരട്ടപ്പാത നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനായി പുതിയ കരാറുകാരനെ ഏല്‍പ്പിച്ചു. ഡിസംബറില്‍ ഇരട്ടപ്പാതയിലൂടെ ട്രെയിന്‍ ഓടിതുടങ്ങുെമന്ന്‌ റെയില്‍വേ ഒരുവര്‍ഷം മുമ്പ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട്‌ഘട്ടങ്ങളിലെ കോവിഡ്‌ വ്യാപനവും തൊഴിലാളികളുടെ കൂട്ടത്തോടയുളള പാലയനവും ,ക്യാമ്പുകളിലെ കോവിഡ്‌ വ്യാപനവും പണി തടസപ്പെടുത്തുകയായിരുന്നു. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ പുതിയ കരാറുകാരന്‌ റെയില്‍വേ നിര്‍ദ്ദേശം നല്‍കി.

കോട്ടയം നീലിമംഗലത്ത്‌ മീനച്ചിലാറിന്‌ കുറുകെയുളള പാലം, കോട്ടയം റെയില്‍വേ സ്‌റ്റേഷന്‌ സമീപത്തെ ഇരട്ട തുരങ്കത്തിന്‌ പകരമുളള പുതിയപാത, മുട്ടമ്പലം അടിപ്പാത, കൊടൂരാര്‍ പാലം, മണിപുഴ, പാക്കില്‍, കുറ്റിക്കാട്ട്‌ അമ്പലം പ്രദേശങ്ങളിലെ പാലങ്ങള്‍, പൂവന്തുരുത്ത്‌ മേല്‍പ്പാലം എന്നിവയാണ്‌ ഇനിയും പൂര്‍ത്തിയാവാനുളളത്‌. ഇരട്ടപ്പാത നിര്‍മ്മാണം ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളായിട്ടും ആവശ്യമായ സ്ഥലം പൂര്‍ണമായും ഏറ്റെടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല ഇനിയും മൂന്നിടത്തെ സ്ഥലംകൂടി ഏറ്റെടുക്കാനുണ്ട്‌. ലൈന്‍ വൈദ്യുതീകരിക്കാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്‌. എന്നാല്‍ ഡിസംബറിനകം പണികള്‍ പൂര്‍ത്തിയാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *