റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വണ്ടലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച് സിംഹം ചത്തു: എട്ടെണ്ണത്തിന് കൂടി കൊവിഡ്

June 5, 2021 - 12:16 pm

ചെന്നൈ: ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച് ഒരു സിംഹം ചത്തതിന് പിന്നാലെ എട്ട് സിംഹങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വണ്ടലൂരിലുള്ള അരിഗ്‌നര്‍ അണ്ണ സുവോളജിക്കല്‍ പാര്‍ക്കിലെ ഒന്‍പത് വയസുള്ള നീല എന്ന പെണ്‍ സിംഹമാണ് ചത്തത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ സിംഹങ്ങളുടെ സാമ്പിള്‍ പരിശോധനയിലാണ് ഇവയ്ക്ക് രോഗം സ്ഥരീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. കോവിഡ് ബാധിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകളും മൃഗശാല എടുത്തിരുന്നു. എന്നാല്‍, എങ്ങനെയാണ് സിംഹങ്ങള്‍ക്ക് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കോവിഡ് ബാധിച്ച മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി മൃഗശാല അധികൃതര്‍ ഹൈദരാബാദ് മൃഗശാലയെ ബന്ധപ്പെട്ടിട്ടുണ്ട്. അവിടെ നേരത്തെ ചില മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചിരുന്നു. ചത്ത സിംഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കോവിഡ് ബാധിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും തമിഴ് നാട് വനം വകുപ്പിലെ വന്യജീവി വിഭാഗത്തിലെ അധികൃതരും വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *