റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വഷളായി: പഞ്ചാബ് സര്‍ക്കാരില്‍ നിന്ന് സഹായം ആവശ്യപ്പെട്ട ഡിഎസ്പി മരിച്ചു

June 10, 2021 - 11:29 am

ചണ്ഢിഗഢ്: കൊവിഡിനെ തുടര്‍ന്നുണ്ടായ അസുഖത്താല്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതിനായി പഞ്ചാബ് സര്‍ക്കാരില്‍ നിന്ന് 80 ലക്ഷം രൂപ സഹായം ആവശ്യപ്പെട്ട ഡിഎസ്പി ഹര്‍ജിന്ദര്‍ സിംഗ് മരിച്ചു. ബുധനാഴ്ച ലുധിയാനയിലെ എസ്പിഎസ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.മരണശേഷം ധനസഹായം നല്‍കുന്നതിനുപകരം ചികിത്സയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ആശുപത്രി കിടക്കയില്‍ നിന്ന് അദ്ദേഹം പറയുന്ന വീഡിയോ വൈറലായിരുന്നു. ”എന്റെ ചികിത്സയ്ക്ക് പണം നല്‍കുക, ജീവിക്കാന്‍ എനിക്ക് അവസരം നല്‍കുക- എന്നായിരുന്നു കോവിഡ് -19 അണുബാധയ്ക്ക് ശേഷം ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വഷളായ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. അതേസമയം, ഉദ്യോഗസ്ഥനെ സഹായിക്കാന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സമ്മതിച്ചിരുന്നു. എന്നാല്‍ കോവിഡില്‍ മരിക്കുന്ന മുന്‍നിര പോരാളികളുടെ ബന്ധുക്കള്‍ക്ക് ധനസഹായമായി 50 ലക്ഷം രൂപ വരെ നല്‍കുമ്പോള്‍ രോഗചികില്‍സയ്ക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ നിയമങ്ങളൊന്നുമില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *