റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവാല്‍നിയുടേത് ഭീകരവാദി ഗ്രൂപ്പ്: തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കി റഷ്യന്‍ കോടതി

June 10, 2021 - 11:37 am

മോസ്‌കോ: ജയിലിലടച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളെ ഭീകരവാദി സംഘമെന്ന് വിശേഷിപ്പിച്ച് റഷ്യന്‍ കോടതി. ഗ്രൂപ്പുകള്‍ക്ക് റഷ്യയില്‍ പാര്‍ട്ടി ഓഫിസ് നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കോടതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. യുഎസ്-റഷ്യ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് കോടതി നടപടിയെന്നത് ശ്രദ്ധേയമാണ്.പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ജോ ബിഡനും അടുത്തയാഴ്ച ജനീവയില്‍ നടത്തുന്ന കൂടികാഴ്ചയില്‍ നവാല്‍നിയും ചര്‍ച്ച വിഷയമാവുമെന്നാണ് വിവരം. അതിനാല്‍ പുതിയ സംഭവവികാസം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കും.നവാല്‍നിയെ മോചിപ്പിക്കണമെന്ന് നേരത്തെ തന്നെ യുഎസ് റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.നവാല്‍നിയെ ഉടന്‍ വിട്ടയക്കണമെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. യുഎസിന് പുറമേ യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ സര്‍ക്കാരുകള്‍, കാനഡ, ജോ ബൈഡന്റെ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ റഷ്യയോട് നവാല്‍നിയെ എത്രയും വേഗം വിട്ടയക്കാന്‍ ആവശ്യപ്പെട്ടവരാണ്. യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്ക് എതിരെ ഉപരോധത്തിനുള്ള സാഹചര്യവും പരിശോധിക്കുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *