റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരോഗ്യ പ്രവര്‍ത്തക കോവിഡ്‌ ബാധിച്ച്‌ മരിച്ചു

June 11, 2021 - 6:55 am

കോഴിക്കോട്‌: കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തക മരിച്ചു. അടിവാരം സ്വദേശി ലവിത രതീഷ്‌(32) ആണ്‌ മരിച്ചത്‌. ഓമശേരി സ്വകാര്യ ഹോസ്‌പ്പിറ്റലിലെ ലാബ്‌ ടെക്‌നീഷ്യ ആയിരുന്നു. കോവിഡിനെ തുടര്‍ന്ന്‌ ന്യൂമോണിയാ രോഗം ബാധിച്ചു. നെല്ലിപ്പോയില്‍ സ്വദേശി രതീഷാണ്‌ ഭര്‍ത്താവ്‌ മകന്‍ ധ്യാന്‍ ചന്ദ്രന്‍. എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസറായിരുന്ന അന്തരിച്ച പി ടി കണ്ടന്‍കുട്ടിയുടെയും ഇന്ദിരയുടെയും മകളാണ്‌ ലവിത. ലോലിത, ലാവണ്യ എന്നിവര്‍ സഹോദരങ്ങളാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *