തിരുവനന്തപുരം: പിഎസ് സിയുടെ നിയമന ശുപാര്‍ശ ലഭിച്ച അധ്യാപകരെ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് നിയമിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. ഡിജിറ്റല്‍ ക്ലാസുകള്‍ തുടങ്ങിയിട്ടും പലസ്‌കൂളുകളിലും അദ്ധ്യാപകര്‍ ഇല്ലാത്തപ്പോള്‍, നിയമന ശുപാര്‍ശ കിട്ടിയ എണ്ണായിരത്തോളം അദ്ധ്യപകര്‍ പുറത്തുനില്‍ക്കുന്ന പ്രശ്‌നം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തിരുന്നു. സ്‌കൂള്‍ തുറക്കാതെ ഇവരെ നിയമിക്കാന്‍ ആവില്ലെന്നാണ് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി ഇവരുടെ ആവശ്യം അംഗീകരിക്കാമെന്ന അറിയിച്ചിരിക്കുകയാണ്
പിഎസ് സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധിക്കുളളില്‍ ലഭ്യമാവുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പി എസ് സിയും സ്വീകരിക്കണമന്നും പിസിവിഷ്‌ണുനാഥിന്റെ ശ്ര്‌ദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി.
