റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ചു

June 11, 2021 - 4:30 pm

കട്ടപ്പന : ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ അദ്ധ്യപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കട്ടപ്പന ഹെഡ്‌ പാസ്‌റ്റ്‌ ഓഫീസിനുമുമ്പില്‍ പ്രതിഷേധിച്ചു. 3000ത്തോളം കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടന്നു.

കട്ടപ്പന ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിനുമുമ്പില്‍ നടന്ന പ്രതിഷേധ സമരം NGO യൂണിയന്‍ ഏരിയാ പ്രസിഡന്റ് മഞ്ചുഷേണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി മുജീബ്‌ റഹ്മാന്‍, കമ്മറ്റി അംഗങ്ങളായ അനില്‍കുമാര്‍, സിബിച്ചന്‍ പിബി എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസ്‌ സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌, ഗവ.ഐടിഐ, സബ്‌ പോസ്‌റ്റ്‌ ഓഫീസ്‌ എന്നിവിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. പിഎസ്‌ സി ഓഫീസിന്‌ മുമ്പില്‍ നടന്ന പ്രതിഷേധ പരിപാടി പിഎസ്‌സി എംപ്ലോയിസ്‌ യൂണിയന്‍ ജില്ലാസെക്രട്ടറി സിജെ ജോണ്‍സണ്‍ ഉദ്‌ഘാടനം ചെയ്‌തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *