റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു വയസ്സുകാരിക്ക് മർദനം; വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ

June 13, 2021 - 9:06 pm

കണ്ണൂര്‍: കേളകത്ത് ഒരു വയസ്സുകാരി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

അതേസമയം, കുട്ടി വീട്ടില്‍ ക്രൂരമായി പീ‍ഡനം ഏറ്റിരുന്നതായി അമ്മയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ മുറിയുടെ മൂലയില്‍ നിലത്താണ് കിടത്തിയിരുന്നത്. മരകഷണം കൊണ്ടുള്ള അടിയില്‍ തോളെല്ലിന് പൊട്ടലുണ്ടെന്നും അമ്മൂമ്മ വെളിപ്പെടുത്തി.

12/06/21 ശനിയാഴ്ച രാവിലെയാണ് കുട്ടിയെ മര്‍ദിച്ചത്. രണ്ടാനച്ഛന്‍ പാലുകാച്ചിയിലെ രതീഷിനെയും ഭാര്യ രമ്യയെയും കേളകം പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.

കുട്ടിയെ ആദ്യം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചെങ്കിലും ഞായറാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *