റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം സ്വദേശി പി. രഞ്‌ജിത്‌ നാലാംതവണയും ഫന്‍ലന്‍ഡ്‌ ഹമീന്‍ലിന്ന നഗരസഭയിലേക്ക തെരഞ്ഞെടുക്കപ്പെട്ടു

June 15, 2021 - 11:28 am

കൊച്ചി: ഫിന്‍ലന്‍ഡിലെ ഹമീന്‍ലിന്ന നഗരസഭയിലേക്ക് തൃപ്പൂണിത്തുറക്കാരന്‍ രഞ്‌ജിത്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത്‌ നാലാം തവണയാണ്‌ പി. രഞ്‌ജിത്‌കുമാര്‍ നഗരസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. ഒരുതവണ ക്യാബിനറ്റ്‌ അംഗവും, കഴിഞ്ഞ തവണ വൈസ്‌ ചെയര്‍മാനുമായിരുന്നു. ഇത്തവണയും വൈസ്‌ ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്നാണ്‌ സൂചന. നാലുവര്‍ഷം കാലാവധിയുളള നഗരസഭയില്‍ 12 വര്‍ഷമായി രഞ്‌ജിത്തുണ്ട്‌. കഴിഞ്ഞ 13നായിരുന്നു നഗരസഭയിലേക്കുളള തെരഞ്ഞെടുപ്പു നടന്നത്‌. സോഷ്യല്‍ ഡെമോക്രാറ്റിക്ക്‌ പാര്‍ട്ടി പ്രതിനിധിയായി 329 വോട്ടോടെ മൂന്നാംസ്ഥാനമാണ്‌ ലഭിച്ചത്‌. കേരളത്തിലേതുപോലെ വാര്‍ഡടിസ്ഥാനത്തിലുളള തെരഞ്ഞെചുപ്പല്ല അവിടെ നടക്കുന്നത്‌. 9 പാര്‍ട്ടികളാണ്‌ ഉളളത്‌. അവര്‍ പ്രതിനിധികളെ നഗരസഭയില്‍ നിര്‍ത്തും. താല്‍പ്പര്യമുളള സ്ഥാനാര്‍ത്ഥിക്ക്‌ വോട്ടുചെയ്യാം.

ആരോഗ്യ വകുപ്പിലെ ദീവനക്കാരനായ രഞ്‌ജിത്തിന്റെ ആത്മ സമര്‍പ്പണത്തോടെയുളള പ്രവര്‍ത്തനമാണ്‌ ജനശ്രദ്ധ ആകര്‍ഷിച്ചത്‌. 20 വര്‍ഷം മുമ്പ്‌ 27-ാം വയസിലാണ്‌ രഞ്‌ജിത്‌ പാതിരാസൂര്യന്റെ നാടെന്ന്‌ സഞ്ചാചര സാഹിത്യകാരന്‍ എസ്‌.കെ പൊറ്റെക്കാട്‌ വിശേഷിപ്പിച്ച ഫിന്‍ലാന്‍ഡില്‍ എത്തിയത്‌ കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയ ഫിന്‍ലന്‍ഡ്‌ സ്വദേശിനി മിന്ന എക്ലോഫുമായുളള കൂടിക്കാഴ്‌ചയാണ്‌ രഞ്‌ജിത്തിനെ ഫിന്‍ലന്‍ഡിലെത്തിച്ചത്‌. മിന്നയുമായുളള സൗഹൃദം പ്രണയമായി വളരുകയും മിന്നയുമൊത്ത്‌ ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കുകയും ചെയ്യുകയായിരു്‌ന്നു. അവിടെ എത്തിയശേഷം ബിഎസ്‌ സി നഴ്‌സിംഗും മറ്റ് ചില കോഴ്‌സുകളും പഠിച്ചശേഷമാണ്‌ ആരോഗ്യ വകുപ്പില്‍ ജോലി ലഭിച്ചത്‌.

സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ ഒന്നാമതെത്തിയ കോക്കുമൈസ്‌ പാര്‍ട്ടിയേക്കാള്‍ 500 വോട്ടിന്റെ കുറവുണ്ടെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും 14 വീതം കൗണ്‍സിലര്‍മാരെ ലഭിച്ചു. ഇതില്‍ ഒന്നാംസ്ഥാനം നേടിയ പാര്‍ട്ടിക്ക്‌ കാിനറ്റ്‌ ചെയര്‍മാനെയും രണ്ടാം സ്ഥാനം നേടിയ പാര്‍ട്ടിക്ക്‌ വൈസ്‌ ചെയര്‍മാനെയും ലഭിക്കും. ഇരുപാര്‍ട്ടികളും പരസ്‌പര ധാരണയോടെയാണ്‌ ഭരണം നടത്തുക. അടുത്ത ആഴ്‌ച രഞ്‌ജിത്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന മരട്‌ തെക്കേടത്ത്‌ വീട്ടില്‍ പ്രഭാകരന്റെയും വീട്ടമ്മയായ സുലോചനയുടെയും നാലുമക്കളില്‍ ഇളയവനാണ്‌ രഞ്‌ജിത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *