റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കോവിഡ് കാലത്തെ ദുരിതമകറ്റാൻ ‘കനിവ് ‘ പദ്ധതിയുമായി തൃക്കുന്നപ്പുഴ പഞ്ചായത്ത്‌

June 15, 2021 - 7:03 pm

ആലപ്പുഴ: കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നിരവധി ജീവിതങ്ങൾക്ക് കനിവ് പദ്ധതിയിലൂടെ സാന്ത്വനമേകി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങളുടെയും സുമനുസുകളുടെയും സഹായത്തോടെ കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും പഞ്ചായത്തിലെ കിടപ്പ് രോഗികൾ അടക്കമുള്ളവർക്കും വേണ്ട സഹായങ്ങൾ എത്തിക്കാനും ഓൺലൈൻ വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്കുള്ള സഹായങ്ങള്‍ എത്തിക്കാനുമെന്ന ലക്ഷ്യത്തോടെയാണ് കനിവ് പദ്ധതി ‌ നടപ്പിലാക്കുന്നത്. പി.പി.ഇ. കിറ്റുകൾ, സാനിറ്റൈസറുകൾ, മാസ്കുകൾ, കിടപ്പു രോഗികൾക്കാവശ്യമായ ബെഡുകൾ, ഡയപ്പറുകൾ, ഭക്ഷ്യ കിറ്റുകൾ, ജനകീയ ഭക്ഷണ ശാലയിലേക്ക് ആവശ്യമുള്ള അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ, മറ്റ് പഠന സാമഗ്രഹികൾ, തുടങ്ങിയ സഹായങ്ങളാണ് കനിവ് പദ്ധതിയിലൂടെ‌ നൽകുന്നത്.

ദുരിതകാലത്ത് സഹജീവികൾക്ക് തണലേക്കുന്നതിനുള്ള ഗ്രാമപഞ്ചായത്തിന്റെ പരിശ്രമങ്ങൾക്ക് ഒട്ടേറെ പേരുടെ സഹായങ്ങളാണ് എത്തുന്നതെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. വിനോദ്കുമാർ പറഞ്ഞു. സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന കോവിഡ് കണ്‍ട്രോൾ സെല്ലുമായി ബന്ധപ്പെട്ട് അവ കൈമാറാം. ഫോൺ: 04792966388, 9496331725, 9447115506, 8089892050. (പി.ആർ/എ.എൽ.പി/1682) പെരുമ്പളത്തെ കിടപ്പുരോഗികൾക്ക് കൈത്താങ്ങേകി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 

ആലപ്പുഴ : ദ്വീപ് പഞ്ചായത്തായ പെരുമ്പളത്തെ കിടപ്പുരോഗികൾക്ക് പോഷകാഹാരങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്ത് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. കിറ്റിന്റെ വിതരണോദ്ഘാടനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് നിർവഹിച്ചു.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ 250ൽ പരം നിർധന കുടുംബങ്ങൾക്ക് കിറ്റ് നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പെരുമ്പളം ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികൾക്ക് കിറ്റുകൾ നൽകിയത്. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, ബ്ലിച്ചിങ് പൗഡർ, ഫിനോയിൽ, ബെഡ് ഷീറ്റുകൾ, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ആശ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ടീച്ചർ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *