റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ 16/06/21 ബുധനാഴ്ച ചുമതലയേല്‍ക്കും

June 16, 2021 - 11:34 am

കണ്ണൂർ : കെപിസിസി അധ്യക്ഷനായി കണ്ണൂര്‍ എംപി കെ സുധാകരന്‍ 16/06/21 ബുധനാഴ്ച ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30 നും ഇടയിലാണ് സുധാകരന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങ്. രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും സുധാകരന്‍ ഹാരാര്‍പ്പണം നടത്തും.

പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വോളണ്ടിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. 11 മണിയോടെയാണ് സുധാകരന്‍ സ്ഥാനമേല്‍ക്കുക. ഇതിനു ശേഷം കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *