റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ പുനരുജ്ജീവനം വാക്‌സിനേഷന്റെ വേഗതക്കനുസരിച്ചെന്ന്‌ റിസര്‍വ്‌ ബാങ്ക്‌

June 17, 2021 - 10:23 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനം കോവിഡ്‌ പ്രതിരോധ വാക്‌സിന്റെ വേഗതയേയും നിരക്കിനെയും ആശ്രയിച്ചിരിക്കുമെന്ന്‌ റസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. പ്രതിമാസ ബുളളറ്റിനിലാണ്‌ ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. മഹാമാരിയുടെ പിടിയില്‍ നിന്ന്‌ തിരികെ വരാനുളള ശേഷിയും അടിസ്ഥാന ഘടകങ്ങളും നേരത്തേതന്നെയുളള ചാക്രികവും ഘടനാപരവുമായ തടസങ്ങളില്‍നിന്ന്‌ മോചിതരാവാനുളള കഴിവും ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥക്കുണ്ടെന്നും ബുളളറ്റിന്‍ പറയുന്നു.

സമീപകാലത്തെ ഏറ്റവും മഹത്തായ ശാസ്‌ത്രീയ നേട്ടമാണ്‌ കോവിഡ്‌ വാസിനെങ്കിലും ,വാക്‌സിനുകള്‍ക്കു മാത്രമായി മഹാമാരിയെ അവസാനിപ്പിക്കാനാവില്ലെന്നും, വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിച്ചേ മതിയാവു എന്നും ബുളളറ്റിന്‍ പറയുന്നു. കോവിഡ്‌ മഹാാരി എന്നത്‌ യഥാര്‍ത്ഥ പ്രത്യഘാതങ്ങളുളള ആഘാതമാണ്‌. അതിനാല്‍ സാമ്പത്തിക പുനരുജ്ജീവനത്തെ നിര്‍മ്മിച്ചെടുക്കുന്നത്‌ ബിസിനസ്‌ ഇന്‍വെസ്‌റ്റിമെന്റിന്റെയും ഉല്‍പ്പാദന വളര്‍ച്ചയുടെയും സുശക്തമായ അടിത്തറയിലാണെന്ന്‌ ഉറപ്പുവരുത്തണമെന്നും ബുളളറ്റിനില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *