റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡില്‍ ജീവിക്കാന്‍ അനുയോജ്യം ഗുരുഗ്രാം, നഗരങ്ങളില്‍ മഹാദേവപുരയും മധ്യമുംബൈയും

June 18, 2021 - 11:10 am

ന്യൂഡല്‍ഹി: മഹാമാരിക്കാലത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ മുന്നില്‍ ഹരിയാനയിലെ ഗുരുഗ്രാം.നഗരങ്ങള്‍ക്കുള്ളില്‍ത്തന്നെ വസിക്കാന്‍ ഏറ്റവും അനുഗുണമായ പ്രദേശങ്ങളില്‍ മധ്യമുംബൈ പ്രാന്തപ്രദേശങ്ങളും ബംഗളുരുവിലെ മഹാദേവപുരയുമാണ് ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.കോവിഡ്കാല സുചികയെന്ന പേരില്‍ സ്‌ക്വയര്‍ യാര്‍ഡ്സ് നടത്തിയ പഠനത്തിലാണ് ഗുരുഗ്രാം ഇതര മെട്രോപോളിറ്റന്‍ നഗരങ്ങളെ പിന്നിലാക്കിയത്.
ജനസാന്ദ്രത, തുറസായ സ്ഥലങ്ങളുടെ ലഭ്യത, ആരോഗ്യസുരക്ഷയ്ക്ക് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ അളവുകോലാക്കിയായിരുന്നു താരതമ്യപഠനം. ഗുരുഗ്രാമില്‍ത്തന്നെ ഗോള്‍ഫ് കോഴ്സ് റോഡ് ഉള്‍പ്പെടുന്ന പട്ടണത്തിന്റെ കിഴക്കന്‍ മേഖലയാണ് മുന്നിലെത്തിയത്. 40 ശതമാനം തുറസായ സ്ഥലങ്ങളും കുറഞ്ഞ ജനസാന്ദ്രതയുമാണ് ഗുരുഗ്രാമിനെ മുന്നിലെത്താന്‍ സഹായിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *