റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂള്‍ തുറക്കല്‍ ശാസ്ത്രീയ പഠനത്തിന് ശേഷം മാത്രമെന്ന് കേന്ദ്രം

June 19, 2021 - 12:59 pm

ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായതിനും ശേഷമേ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെടുക്കുവെന്ന് കേന്ദ്രസര്‍ക്കാര്‍.സ്‌കൂളുകള്‍ വീണ്ടും തുറക്കുക എന്നത് വ്യത്യസ്തമായ ഒരു വിഷയമാണ്. അത് കുട്ടികളെ കുറിച്ച് മാത്രമുള്ളതല്ല. അധ്യാപകരും അനധ്യാപകരും ഒക്കെ ഉള്‍പ്പെട്ടതാണ്. ആര്‍ജിത പ്രതിരോധ ശേഷിയെന്നത് വെറും അഭ്യൂഹം മാത്രമാണ്. വൈറസ് രൂപം മാറുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പരിഗണിക്കേണ്ടതുണ്ട്. ഇന്ന് കുട്ടികളില്‍ കോവിഡിന്റെ തീവ്രത കുറവാണ്, എന്നാല്‍ നാളെ ഗുരുതരമായാല്‍ എന്തുചെയ്യുമെന്നും നീതി ആയോഗ്(ആരോഗ്യം) അംഗം വി.കെ. പോള്‍ ചോദിച്ചു.അധ്യാപകരില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിച്ചു കഴിയണം,ആ സമയം ഉടന്‍ വരും. എന്നാല്‍ വിദേശരാജ്യങ്ങളില്‍ എങ്ങനെയാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്‌ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം. അധ്യാപകരും കുട്ടികളും അത്തരമൊരു സാഹചര്യത്തിലെത്താന്‍ നാം ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളിലും കോവിഡിന് എതിരായ ആന്റിബോഡികള്‍ രൂപപ്പെട്ടുവെന്നും അതിനാല്‍ മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കില്‍ അത് കുട്ടികളെ ബാധിക്കാനിടയില്ലെന്നുമുള്ള എയിംസിന്റെയും ലോകാരോഗ്യസംഘടനയുടെയും സര്‍വേയുടെ പശ്ചാത്തലത്തിലാണ് പോളിന്റെ പരാമര്‍ശം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *