റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമ്പത്തിക പ്രയാസം, ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ

June 21, 2021 - 10:08 am

തിരുവനന്തപുരം: ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി. നന്ദന്‍കോട് സ്വദേശികളായ മനോജ് കുമാര്‍ (45) ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് വിഷം കഴിച്ച്‌ മരിച്ചത്. മുണ്ടക്കയം സ്വദേശികളായ കുടുംബം നന്ദന്‍കോട് വാടകയ്ക്ക് താമസിക്കുകയാണ്. ചാലയില്‍ സ്വര്‍ണ പണിക്കാരനാണ് മനോജ് കുമാര്‍.

കഴിഞ്ഞ ദിവസം രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ പൊലീസെത്തി ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് ഭാര്യ രഞ്ജുവും അമൃതയും വിഷം കഴിച്ചത്. ആശുപത്രിയില്‍ നിന്നും ആളുകള്‍ മടങ്ങിയെത്തുമ്ബോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *